rocksea navigation nature photography & insect photomacrography poems on love, nostalgia and whatever.. a photographical journey my experiments with the ocean images from Japan malayalam blog-lokam boologam Genealogy of a Kerala Christian Family web services @ RockSea Networks about rocksea networks and this website Roxy's Resume rocksea & sarah

മഴയ്‍ക്കെന്നെ വേണമെങ്കില്‍

Posted by rocksea on 08 Dec 2005 | Tagged as: മലയാളം

mazha

ഈ മഴ
ചുമ്മാ തിമിര്‍ത്തു പെയ്യുകയാണ്
ചുമ്മാ
ചെറിയ തണുപ്പും വരുന്നു
പണ്ട് മഴയോടൊപ്പം
താളം തുള്ളിയിരുന്നു.
ഇന്നു മടി
മനസ്സില്‍ താളം തുള്ളുന്നുണ്ടെങ്കിലും
മഴ നനയാതെ
മഴ ആസ്വദിക്കാമെന്നു കരുതി
വരാന്തയില്‍ വന്നിരുന്നു.
പക്ഷേ മഴ സമ്മതിക്കണ്ടേ
ചുമ്മാ എന്റെയടുത്തേയ്‍ക്കു വരുകയാണ്
കാറ്റിന്റെ തോളിലേറി
ഓരോരോ തുള്ളിയായി
പല പല തുള്ളിയായി..
വീണ്ടും മാറിയിരുന്നു
വീണ്ടും അടുത്തേ‍ക്കു വരുന്നു
അകത്തേയ്‍ക്കിരിക്കണോ?
വേണ്ട
നനയാം
മഴയ്‍ക്കെന്നെ വേണമെങ്കില്‍
ഞാനെന്തിനു No പറയണം.?!

 

ഇതു പണ്ട് കൊച്ചിന്‍ യൂണിവേര്‍സിറ്റി സനാതന ഹോസ്റ്റലിന്റെ വായനാമുറിയുടെ വരാന്തയിലിരുന്ന് എഴുതിയത്. 

 

 

 This article is in Malayalam language. For proper rendering of fonts, check here.

Social Bookmarks & Print & Share:
  • StumbleUpon
  • Google
  • TwitThis
  • Digg
  • del.icio.us
  • Facebook
  • Live
  • Technorati
  • Slashdot
  • Blogosphere News
  • YahooMyWeb
  • Spurl
  • Furl
  • Sphinn
  • Mixx
  • Reddit
  • IndiaGram
  • IndianPad
  • Print this article!
  • E-mail this story to a friend!

Related posts

23 Responses to “മഴയ്‍ക്കെന്നെ വേണമെങ്കില്‍”

  1. on 08 Dec 2005 at 8:26 am 1.S.Chandrasekharan Nair said …

    S.Chandrasekharan Nair MonsterID Icon

    മഴ ഒരനുഗ്രഹമാണ്‌. മഴയില്ലെങ്കിൽ മരുവൽക്കരണമായിരിക്കും ഫലം.

  2. on 08 Dec 2005 at 3:01 pm 2.visalamanaskan said …

    visalamanaskan MonsterID Icon

    ‘മഴ’നന്നായിട്ടുണ്ട്‌, കൈപ്പടയിലുള്ളതാണ്‌ കൂടുതൽ ഇഷ്ടപ്പെട്ടത്‌.

    മുകളിൽ കാണുന്ന ആ മരംകൊത്തിയുടെ പടം കുറച്ച്‌ നാളുകളായി എന്റെ മോണിറ്ററിലുമുണ്ട്‌..!

  3. on 08 Dec 2005 at 3:25 pm 3.rocksea said …

    rocksea MonsterID Icon

    മഴ അനുഗ്രഹം തന്നെ.. പക്ഷേ റബ്ബര്‍ കൃഷിക്കാരനായ ചന്ദ്രശേഖരന്‍ അതെടുത്തു പറഞ്ഞതില്‍ ചെറിയൊരു അത്ഭുതം. പാലാക്കാരായ റബ്ബര്‍ കര്‍ഷകര്‍ക്കെല്ലാം മഴയൊന്നു ശക്തപ്പെട്ടാല്‍ നെഞ്ചൊന്നു കാളും :)

    വിശാലമനസ്കാ,
    അതേ, ശരിയാണ്, കൈപ്പടയിലൂടെ ഒലിച്ചിറങ്ങുന്ന വികാരങ്ങളും വരകളും കുറികളും ഒക്കെ കാണിക്കാന്‍ ഏതു ഫോണ്ടിനു കഴിയും! ഞാന്‍ അതിങ്ങു മുന്പില്‍ തന്നെ ഇടുന്നു. രണ്ടുമിരിക്കട്ടെ. സൈറ്റില്‍ കുറച്ചു മലയാളം unicode ഇരുന്നോട്ടേയെന്നോര്‍ത്താണ് ആദ്യം അങ്ങനെയെഴുതിയത്.. ഇതിന്റെ ഒറിജിനല്‍ എന്റെ കൈയ്യില്‍ ഇല്ല.. എഴുതിയതിന്റെ അടുത്ത ദിവസം തന്നെ ‘അവള്‍’ക്ക് അയച്ചു കൊടുത്തു. പിന്നെ ഏറെ നാളുകള്‍ക്കുശേഷം ഞാന്‍ ചോദിച്ചതുപ്രകാരം ഒരു scanned image അയച്ചുതന്നു. അങ്ങനെയാ മഴത്തുള്ളികളെ വീണ്ടും കാണാനും ആശ്ളേഷിക്കാനും പറ്റി. അവളെ പിന്നെ കാണാന്‍ സാധിച്ചിട്ടില്ല.

  4. on 08 Dec 2005 at 3:30 pm 4.rocksea said …

    rocksea MonsterID Icon

    വി.മ., മരംകൊത്തി ഡെസ്ക്ടോപ്പും കൊത്തിക്കോണ്ടു പോകും, സൂക്ഷിച്ചോണം!

    എന്നിലൂടെ നാട്ടിലെ വര്‍ണങ്ങള്‍ (പക്ഷികള്‍) വിശാലമനസ്കന്റെ വിശാലമനസ്സിലും കേറിപ്പറ്റിയതില്‍ പെരുത്ത സന്തോഷം.

  5. on 11 Dec 2005 at 6:43 pm 5.കലേഷ് said …

    കലേഷ് MonsterID Icon

    നന്നായിട്ടുണ്ട് മഴ.
    മഴ …..
    എന്നാ ഇനി ഒരു മഴ കാണാനാകുക????

  6. on 12 Dec 2005 at 1:05 pm 6.rocksea said …

    rocksea MonsterID Icon

    കലേഷേ, ഉം അല്‍ കുവൈന്‍-ല്‍ മഴ തീരെ ഇല്ലേ??! എന്നാ അവസാനം മഴ കണ്ടത്? ഇവിടെ ഹൊക്കൈഡോ-ല്‍ ഇപ്പോ മഞ്ഞുമഴ.

  7. on 15 Dec 2005 at 8:56 am 7.S.Chandrasekharan Nair said …

    S.Chandrasekharan Nair MonsterID Icon

    പാലാക്കാരായ റബ്ബര്‍ കര്‍ഷകര്‍ക്കെല്ലാം മഴയൊന്നു ശക്തപ്പെട്ടാല്‍ നെഞ്ചൊന്നു കാളും. എന്നാൽ എന്റെ നെഞ്ചൊന്നു കുളിർക്കും കാരണം പീക്‌ സീസൺ എന്നു പറഞ്ഞ്‌ വിലയിടിയില്ല എന്നതുതന്നെ. മഴയാണ്‌ കിലോയ്ക്ക്‌ 70 ൽ കൊണ്ടെത്തിച്ചത്‌.

  8. on 24 Dec 2005 at 1:29 am 8.rocksea said …

    rocksea MonsterID Icon

    പക്ഷേ അപ്പോള്‍ വിളവു കുറവുമല്ലേ.. ഒന്നു-രണ്ടു ദിവസം മഴ പെയ്താല്‍ വെട്ടു നടക്കില്ലല്ലോ. പിന്നെ സ്റ്റോക്കുണ്ടെങ്കില്‍ കുഴപ്പമില്ല! ഏതായാലും വില ഒന്ന് മൂര്‍പ്പിക്കാന്‍ കുറച്ചൊക്കെ സഹായിച്ചെന്നുള്ളത് കാര്യമാണ്. മറ്റ് രാജ്യങ്ങളിലെ മാര്‍ക്കറ്റിന്റെ ഇടിവും സഹായിച്ചു ഇതേ സമയം.

  9. on 24 Dec 2005 at 8:30 am 9.S.Chandrasekharan Nair said …

    S.Chandrasekharan Nair MonsterID Icon

    മനുഷ്യ ശരീരത്തിലെ രക്തം പോലെയാണ്‌ റബ്ബർമരങ്ങൾക്ക്‌ ലാറ്റെക്സ്‌. രക്തം എടുക്കുമ്പോൾ എന്തെല്ലാം പരിഗണിക്കുന്നു. റബ്ബറൊരു മിണ്ടാൻ കഴിയാത്ത മരമല്ലെ. പക്ഷെ അത്‌ ദോഷമായി ഭവിക്കുന്നത്‌ മരങ്ങൾക്ക്‌ രോഗങ്ങൾ ഉണ്ടാകുമ്പോഴാണ്‌. വെട്ട്‌ കുറയുകയും മരങ്ങൾ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നത്‌ ഉത്‌പാദനക്ഷമത വർദ്ധിപ്പിക്കും. ആവശ്യത്തിന്‌ ഉത്‌പാദനം ഒരു വിലയിലെ സ്ഥിരത ഇതൊക്കെയല്ലെ എല്ലാപേർക്കും നല്ലത്‌.
    “Wish you Merry Cristmas and Happy New Year”

  10. on 24 Dec 2005 at 3:12 pm 10.rocksea said …

    rocksea MonsterID Icon

    ചന്ദ്രശേഖരന്‍ പറഞ്ഞതിനോട് യോജിക്കുന്നു.

  11. on 10 Jul 2006 at 6:12 pm 11.kc, Doha said …

    kc, Doha MonsterID Icon

    Mazha oru anuboothiyane

  12. on 10 Sep 2006 at 9:22 pm 12.nilavna said …

    nilavna MonsterID Icon

    ”oru puthu mazha nanayan nee koode undayirunnenkil oaro mazhathulliyeyum nintne perittu vilikkamayirunnu ” aroa ezhuthiya kavithayanu. ? purathu mazha peyyunnundu . chila penkuttikal thulawarsha mazhapoleyanu hridayathil peithukondirikkum

    rocksea replied on July 30th, 2008 12:39 am:

    നിലാവേ, അതു നല്ല കവിതാശലകമാണല്ലോ, പക്ഷേ ആരെഴുതിയതാണെന്നു അറിയില്ല…

    തുലാവര്‍ഷമഴ പോലെ വന്ന് മരം കടപുഴകി വീഴുമോ??

  13. on 06 Feb 2007 at 4:07 pm 13.jaalakam said …

    jaalakam MonsterID Icon

    ഈ മഴയെ കാണാന്‍ വൈകിപോയി.നിങ്ങളുടെ വരികളിലെ മഴത്തുള്ളികള്‍ എന്നെ ബാല്യത്തിലേക്ക്‌ കൊണ്ടുപോകുന്നു.വല്ലപ്പോഴും ഈ മരുഭൂമിയില്‍ ആശ്വാസമായെത്തുന്ന മഴ ഒരനുഗ്രഹമായി തോന്നാറുണ്ടെങ്കിലും,മനസ്സില്‍ തിമിര്‍ത്ത്‌ പെയ്യാറില്ല.വീണ്ടും അടുത്ത മഴക്കാലത്ത്‌ നാട്ടിലേക്ക്‌ വരാനായി കാത്തിരിക്കുന്നു.

    rocksea replied on July 30th, 2008 12:42 am:

    മറ്റൊരു മറുനാടന്‍ മലയാളി എന്ന നിലയില്‍ ജാലകത്തിന്റെ വികാരം മനസിലാക്കുന്നു…

  14. on 22 Jul 2008 at 12:15 pm 14.jubi said …

    jubi MonsterID Icon

    enthu nalla sukham
    mazhayeenu kelkumbol thanne…

    eee marubhoomiyil
    mazha peyhittum kandittum kalamerayay

    suhrthe,
    ningalude kavithakalku ennum
    kulirinte snheathinte samrudhiyude mazha peyyikkanavatte

    rocksea replied on July 30th, 2008 12:43 am:

    സന്തോഷം, ജൂബി :)

  15. on 30 Jul 2008 at 10:33 pm 15.kalyani said …

    kalyani MonsterID Icon

    ee mazha ethra sukhakaram iruttathu thavalakalude karachilum kettu thanuppathu puthachu moodi irikkumbol kittunna sukham vere avde kittan?

    rocksea replied on July 30th, 2008 11:35 pm:

    നമ്മുടെ നാടിന്റെ സുകൃതം… അല്ലേ കല്യാണി?
    ഇവിടുത്തെ മഴ ആ സുഖം തരാറില്ല… കാണുമ്പോള്‍ ചിലപ്പോള്‍ നാട്ടിലെ മഴയും അതിനെ ചുറ്റിപ്പറ്റിയുള്ള നിമിഷങ്ങളും മനസ്സില്‍ ഓടിയെത്താറുണ്ട്…

    kalyani replied on August 3rd, 2008 2:43 pm:

    grihathurathvam orunovanu oru sukhavum mazhaude thalalayangal santhvanamavunnu oru tharattu pole………

  16. on 06 Aug 2008 at 8:45 pm 16.pramod.km said …

    pramod.km MonsterID Icon

    ഞാന്‍ കരുതി സനാതനയിലെ വായനാമുറിയുടെ അകത്തിരുന്നെഴുതിയതാണെന്ന്.:):)

    rocksea replied on August 6th, 2008 9:03 pm:

    ങേ, അതു ഞമ്മക്കിട്ടൊന്നു ബെച്ചതാണല്ലോ

  17. on 06 Aug 2008 at 9:12 pm 17.pramod.km said …

    pramod.km MonsterID Icon

    ഹിഹി. അല്ല,സനാതനക്കിട്ടൊന്നു ബെച്ചതാ:)

Trackback This Post | Subscribe to the comments through RSS Feed

Leave a Reply