മഴയ്‍ക്കെന്നെ വേണമെങ്കില്‍
Posted by rocksea on 08 Dec 2005 | Tagged as: മലയാളം

ഈ മഴ
ചുമ്മാ തിമിര്‍ത്തു പെയ്യുകയാണ്
ചുമ്മാ
ചെറിയ തണുപ്പും വരുന്നു
പണ്ട് മഴയോടൊപ്പം
താളം തുള്ളിയിരുന്നു.
ഇന്നു മടി
മനസ്സില്‍ താളം തുള്ളുന്നുണ്ടെങ്കിലും
മഴ നനയാതെ
മഴ ആസ്വദിക്കാമെന്നു കരുതി
വരാന്തയില്‍ വന്നിരുന്നു.
പക്ഷേ മഴ സമ്മതിക്കണ്ടേ
ചുമ്മാ എന്റെയടുത്തേയ്‍ക്കു വരുകയാണ്
കാറ്റിന്റെ തോളിലേറി
ഓരോരോ തുള്ളിയായി
പല പല തുള്ളിയായി..
വീണ്ടും മാറിയിരുന്നു
വീണ്ടും അടുത്തേക്കു വരുന്നു
അകത്തേയ്‍ക്കിരിക്കണോ?
വേണ്ട
നനയാം
മഴയ്‍ക്കെന്നെ വേണമെങ്കില്‍
ഞാനെന്തിനു No പറയണം.?!
ഇതു പണ്ട് കൊച്ചിന്‍ യൂണിവേര്‍സിറ്റി സനാതന ഹോസ്റ്റലിന്റെ വായനാമുറിയുടെ വരാന്തയിലിരുന്ന് എഴുതിയത്.
This article is in Malayalam language. For proper rendering of fonts, check here.
Related posts
13 Comments »




















on 08 Dec 2005 at 8:26 am 1.S.Chandrasekharan Nair said …
മഴ ഒരനുഗ്രഹമാണ്. മഴയില്ലെങ്കിൽ മരുവൽക്കരണമായിരിക്കും ഫലം.
[Reply]
on 08 Dec 2005 at 3:01 pm 2.visalamanaskan said …
‘മഴ’നന്നായിട്ടുണ്ട്, കൈപ്പടയിലുള്ളതാണ് കൂടുതൽ ഇഷ്ടപ്പെട്ടത്.
മുകളിൽ കാണുന്ന ആ മരംകൊത്തിയുടെ പടം കുറച്ച് നാളുകളായി എന്റെ മോണിറ്ററിലുമുണ്ട്..!
[Reply]
on 08 Dec 2005 at 3:25 pm 3.rocksea said …
മഴ അനുഗ്രഹം തന്നെ.. പക്ഷേ റബ്ബര്‍ കൃഷിക്കാരനായ ചന്ദ്രശേഖരന്‍ അതെടുത്തു പറഞ്ഞതില്‍ ചെറിയൊരു അത്ഭുതം. പാലാക്കാരായ റബ്ബര്‍ കര്‍ഷകര്‍ക്കെല്ലാം മഴയൊന്നു ശക്തപ്പെട്ടാല്‍ നെഞ്ചൊന്നു കാളും
വിശാലമനസ്കാ,
അതേ, ശരിയാണ്, കൈപ്പടയിലൂടെ ഒലിച്ചിറങ്ങുന്ന വികാരങ്ങളും വരകളും കുറികളും ഒക്കെ കാണിക്കാന്‍ ഏതു ഫോണ്ടിനു കഴിയും! ഞാന്‍ അതിങ്ങു മുന്പില്‍ തന്നെ ഇടുന്നു. രണ്ടുമിരിക്കട്ടെ. സൈറ്റില്‍ കുറച്ചു മലയാളം unicode ഇരുന്നോട്ടേയെന്നോര്‍ത്താണ് ആദ്യം അങ്ങനെയെഴുതിയത്.. ഇതിന്റെ ഒറിജിനല്‍ എന്റെ കൈയ്യില്‍ ഇല്ല.. എഴുതിയതിന്റെ അടുത്ത ദിവസം തന്നെ ‘അവള്‍’ക്ക് അയച്ചു കൊടുത്തു. പിന്നെ ഏറെ നാളുകള്‍ക്കുശേഷം ഞാന്‍ ചോദിച്ചതുപ്രകാരം ഒരു scanned image അയച്ചുതന്നു. അങ്ങനെയാ മഴത്തുള്ളികളെ വീണ്ടും കാണാനും ആശ്ളേഷിക്കാനും പറ്റി. അവളെ പിന്നെ കാണാന്‍ സാധിച്ചിട്ടില്ല.
[Reply]
on 08 Dec 2005 at 3:30 pm 4.rocksea said …
വി.മ., മരംകൊത്തി ഡെസ്ക്ടോപ്പും കൊത്തിക്കോണ്ടു പോകും, സൂക്ഷിച്ചോണം!
എന്നിലൂടെ നാട്ടിലെ വര്‍ണങ്ങള്‍ (പക്ഷികള്‍) വിശാലമനസ്കന്റെ വിശാലമനസ്സിലും കേറിപ്പറ്റിയതില്‍ പെരുത്ത സന്തോഷം.
[Reply]
on 11 Dec 2005 at 6:43 pm 5.കലേഷ് said …
നന്നായിട്ടുണ്ട് മഴ.
മഴ …..
എന്നാ ഇനി ഒരു മഴ കാണാനാകുക????
[Reply]
on 12 Dec 2005 at 1:05 pm 6.rocksea said …
കലേഷേ, ഉം അല്‍ കുവൈന്‍-ല്‍ മഴ തീരെ ഇല്ലേ??! എന്നാ അവസാനം മഴ കണ്ടത്? ഇവിടെ ഹൊക്കൈഡോ-ല്‍ ഇപ്പോ മഞ്ഞുമഴ.
[Reply]
on 15 Dec 2005 at 8:56 am 7.S.Chandrasekharan Nair said …
പാലാക്കാരായ റബ്ബര്‍ കര്‍ഷകര്‍ക്കെല്ലാം മഴയൊന്നു ശക്തപ്പെട്ടാല്‍ നെഞ്ചൊന്നു കാളും. എന്നാൽ എന്റെ നെഞ്ചൊന്നു കുളിർക്കും കാരണം പീക് സീസൺ എന്നു പറഞ്ഞ് വിലയിടിയില്ല എന്നതുതന്നെ. മഴയാണ് കിലോയ്ക്ക് 70 ൽ കൊണ്ടെത്തിച്ചത്.
[Reply]
on 24 Dec 2005 at 1:29 am 8.rocksea said …
പക്ഷേ അപ്പോള്‍ വിളവു കുറവുമല്ലേ.. ഒന്നു-രണ്ടു ദിവസം മഴ പെയ്താല്‍ വെട്ടു നടക്കില്ലല്ലോ. പിന്നെ സ്റ്റോക്കുണ്ടെങ്കില്‍ കുഴപ്പമില്ല! ഏതായാലും വില ഒന്ന് മൂര്‍പ്പിക്കാന്‍ കുറച്ചൊക്കെ സഹായിച്ചെന്നുള്ളത് കാര്യമാണ്. മറ്റ് രാജ്യങ്ങളിലെ മാര്‍ക്കറ്റിന്റെ ഇടിവും സഹായിച്ചു ഇതേ സമയം.
[Reply]
on 24 Dec 2005 at 8:30 am 9.S.Chandrasekharan Nair said …
മനുഷ്യ ശരീരത്തിലെ രക്തം പോലെയാണ് റബ്ബർമരങ്ങൾക്ക് ലാറ്റെക്സ്. രക്തം എടുക്കുമ്പോൾ എന്തെല്ലാം പരിഗണിക്കുന്നു. റബ്ബറൊരു മിണ്ടാൻ കഴിയാത്ത മരമല്ലെ. പക്ഷെ അത് ദോഷമായി ഭവിക്കുന്നത് മരങ്ങൾക്ക് രോഗങ്ങൾ ഉണ്ടാകുമ്പോഴാണ്. വെട്ട് കുറയുകയും മരങ്ങൾ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നത് ഉത്‌പാദനക്ഷമത വർദ്ധിപ്പിക്കും. ആവശ്യത്തിന് ഉത്‌പാദനം ഒരു വിലയിലെ സ്ഥിരത ഇതൊക്കെയല്ലെ എല്ലാപേർക്കും നല്ലത്.
“Wish you Merry Cristmas and Happy New Year”
[Reply]
on 24 Dec 2005 at 3:12 pm 10.rocksea said …
ചന്ദ്രശേഖരന്‍ പറഞ്ഞതിനോട് യോജിക്കുന്നു.
[Reply]
on 10 Jul 2006 at 6:12 pm 11.kc, Doha said …
Mazha oru anuboothiyane
[Reply]
on 10 Sep 2006 at 9:22 pm 12.nilavna said …
”oru puthu mazha nanayan nee koode undayirunnenkil oaro mazhathulliyeyum nintne perittu vilikkamayirunnu ” aroa ezhuthiya kavithayanu. ? purathu mazha peyyunnundu . chila penkuttikal thulawarsha mazhapoleyanu hridayathil peithukondirikkum
[Reply]
on 06 Feb 2007 at 4:07 pm 13.jaalakam said …
ഈ മഴയെ കാണാന്‍ വൈകിപോയി.നിങ്ങളുടെ വരികളിലെ മഴത്തുള്ളികള്‍ എന്നെ ബാല്യത്തിലേക്ക് കൊണ്ടുപോകുന്നു.വല്ലപ്പോഴും ഈ മരുഭൂമിയില്‍ ആശ്വാസമായെത്തുന്ന മഴ ഒരനുഗ്രഹമായി തോന്നാറുണ്ടെങ്കിലും,മനസ്സില്‍ തിമിര്‍ത്ത് പെയ്യാറില്ല.വീണ്ടും അടുത്ത മഴക്കാലത്ത് നാട്ടിലേക്ക് വരാനായി കാത്തിരിക്കുന്നു.
[Reply]