പനിനീര്‍പ്പൂവും ഹൃദയവും
Posted by rocksea on 23 Dec 2005 | Tagged as: മലയാളം
അവനിയിലവനെയവര്‍ മറവു ചെയ്തു
വെറും മണ്ണായ്, മണ്ണിന്റെ കൂടെയവനൊതുങ്ങി
അവന്റെ സന്ദര്‍ശകരിലവന്‍ കണ്ണീര്‍ കണ്ടു
കാതുകള്‍ക്കരുതെന്നു കരുതിയ ഗാനങ്ങളവന്‍ കേട്ടു
“എങ്കിലും തന്റെ മണ്ണില്‍ പുഷ്പങ്ങള്‍ തളിര്‍ക്കുന്നുവല്ലൊ”
അവന്‍ ആഹ്ളാദിച്ചു;
ആ പുഷ്പങ്ങളിലൊരു പനിനീര്‍പ്പൂവിനെയവന്‍ കണ്ടൂ-
പ്രണയത്തിന്‍ കാല്‍ചിലന്പുകളവനാ
സൌന്ദര്യത്തില്‍ കേള്‍ക്കുവാന്‍ കൊതിച്ചു
”പക്ഷേ, നീയോ ശവമേ,
നിനക്കെന്തര്‍ഹതയെന്‍ സ്നേഹത്തിനായ്
നിന്‍ സാമീപ്യമെന്‍ സൌന്ദര്യത്തിലും കളങ്കം വീഴ്‍ത്തീല്ലയൊ?”
…അവനാ മണ്ണില്‍ നൈരാശ്യത്തിന്‍ ചൂടു വിതറി
പനിനീര്‍പ്പൂവോ,
വാടിത്തളര്‍,ന്നവനേപ്പോലെയാ നെഞ്ചിലേയ്‍ക്കു വീണു;
മുള്ളുകള്‍ തറഞ്ഞപ്പോഴുമവനു രക്തമൊഴുക്കാന്‍ നല്ലൊരു ഹൃദയം
ഉണ്ടായിരുന്നു…
This article is in Malayalam language. Any reading problems? Check here.
Related posts
9 Comments »




















on 24 Dec 2005 at 1:05 am 1.Su said …
കവിതയൊക്കെ ഉണ്ടല്ലോ:)
ക്രിസ്മസ് ആശംസകൾ.
on 24 Dec 2005 at 1:13 am 2.rocksea said …
ഹം… ഞാന്‍ അവിടെ പോസ്‍റ്റ് ചെയ്തോണ്ടിരിക്കുകയായിരുന്നു. ക്രിസ്തുമസ് ആശംസകള്‍ സു-നും എല്ലാര്‍ക്കും. സ്നേഹമാണ് ക്രിസ്തുമസിന്റെ സന്ദേശം.
on 24 Dec 2005 at 2:40 am 3.കലേഷ് said …
പ്രിയ റോക്സി,
കവിത നന്നായിട്ടുണ്ട്!
ക്രിസ്തുമസ് ആശംസകള്‍ !!!
on 24 Dec 2005 at 11:24 am 4.visalamanaskan said …
നൈസ് പോയം.!
പ്രിയ റോക്സി.,
wish u an adipoli x’mas
on 24 Dec 2005 at 1:19 pm 5.ibru said …
പ്രിയ റോക്സീ
ക്രിസ്തുമസ് - പുതുവത്സര ആശംസകള്‍ !!!
-ഇബ്രു-
on 24 Dec 2005 at 3:15 pm 6.rocksea said …
കലേഷ്, വിശാലാ, ഇബ്രൂ.. ക്രിസ്തുമസും പുതുവല്‍സരവും അടിച്ചുപൊളിക്ക്..
on 25 Dec 2005 at 3:09 pm 7.Jithu said …
hellow man, wishing u and ur family a merry christmas and a happy new year!
on 25 Jul 2007 at 10:16 pm 8.joy said …
malayaliku oru kvitha hrdyam undallo, athu mathi eniyum nalla kala karen mar varetteey
on 22 Sep 2007 at 9:56 pm 9.Chandran said …
hrdayam vedanayude tharavadaanu, nanmakalude oravidamanu. ezhuthuka kavithakal ezhuthuka. Bi. Chandran, Dubai.