മോനേ ദേ, കാക്ക കാക്ക
Posted by rocksea on 29 Nov 2005 | Tagged as: മലയാളം
കഴിഞ്ഞദിവസം ഇവിടെ സപ്പോറോ ഇന്ത്യന്‍-മഹാസമ്മേളനം (പത്തു-പതിമൂന്നു പേരേ ഉള്ളൂ, ഒരു പാര്‍ട്ടി) നടക്കുന്പോഴാണ്.
നോര്‍ത്തിന്ത്യാക്കാരിയായ ആരതിചേച്ചി ഒക്കത്ത് കുഞ്ഞിനേയും വെച്ചോണ്ട് അടുത്തു വന്ന് എന്നെ ചൂണ്ടിക്കാണിച്ച് “കാക്ക കാക്ക!” എന്ന്!! ഞാന്‍ ഒരു നിമിഷം ബ്ളിങ്കിപ്പോയി!
നാട്ടില്‍ കൊച്ചുപിള്ളേരെ രസിപ്പിക്കാന്‍ കാക്കയെ കാണിച്ച് കാക്ക കാക്ക എന്നു പറയുന്നത് കണ്ടിട്ടുണ്ട്.. ഇനി.. എന്നെ കണ്ടിട്ട് അത് പോലെയിരിക്കുന്നതു കൊണ്ടാണോ?? അതോ പാറ ചിരട്ടയിലൊരച്ചപോലുള്ള എന്റെ സ്വരം കേട്ടിട്ടാണോ? ഏതായാലും കൊച്ചല്ലേ അതിന്റെ കരച്ചിലു മാറ്റാമെന്നു വിചാരിച്ച് ക്രാ..ക്രാ.. എന്നു എന്നു ഒച്ചയുണ്ടാക്കാന്‍ തുടങ്ങിയതാണ് (ക്രാ..ക്രാ.. കേട്ട് കരച്ചിലിന്റെ വോള്യം കൂടുമോ എന്ന ഭയം മറ്റൊരു വശത്ത്). പെട്ടെന്നാണ് സ്ഥലകാലബോധം വന്നതും ഇതു മലയാളമല്ല നോര്‍ത്തിന്ത്യയിലെ മറ്റേതോ ഭാഷയാണെന്നും. അറിയാവുന്ന ഹിന്ദിയില്‍ ധൈര്യം സംഭരിച്ചു ചോദിച്ചു, “യെ കാക്ക കാക്ക ക്യാ ഹെ? കാക്ക കാക്ക?”
ആരതിചേച്ചി പറഞ്ഞപ്പോഴാണ് ഗുട്ടന്‍സ് പിടികിട്ടിയത്.. ഹിന്ദിയില്‍ കാക്ക എന്നു പറഞ്ഞാല്‍ ‘അങ്കിള്‍’ ആണുപോലും! പാവം ഞാന്‍! ക്രാ..ക്രാ..
This blog is in Malayalam language. Any reading problems? Check here.
Related posts
8 Comments »




















on 29 Nov 2005 at 8:02 pm 1.Su said …
काक्कू, थोडा तो हिन्दि सीख्ले यार
on 30 Nov 2005 at 2:08 am 2.prem said …
kollam nannayittudu ee fontu koodi nannkkiyal it can pass for professional stuff….
good to see you try out new things
love
prem
on 30 Nov 2005 at 1:27 pm 3.rocksea said …
da prem, font depends on your settings. the blog is in unicode. if you try other malayalam fonts in IE: Tools-InternetOptions-Fonts-LanguageScript for Malayalam, you would get the font you like. Try kartika for example.
on 30 Nov 2005 at 1:46 pm 4.ദേവരാഗം said …
ഹിന്ദി മുജ്ഛെ ഭീ നഹീ ആത്താ ഹെ. എന്റെ ബിൽഡിങ് വാച്ച്മാൻ ഹിന്ദിയല്ലാതെ മറ്റൊരുഭാഷയും ബോൽത്താത്ത മനുഷ്യൻ. ഒരിക്കൽ തൊണ്ടവരണ്ട് കുടിവെള്ളം വിൽക്കുന്നവനെ മുകളിൽ കയറ്റി വിടൂ എന്നുദ്ദേശിച്ച് വാച്ചേട്ടനോട് “പാനി ഊപ്പർ ആത്താഹേ” എന്നു ഫോൺ ചെയ്ത് പറഞ്ഞു. വെള്ളമെത്തിയതേയില്ല. ഉച്ചയായപ്പോൾ ഒരു പട്ടാണി പൈപ്പ് റെഞ്ച് തോളിൽ വച്ചു കയറിവരുന്നു വെള്ളം മുകളിലേക്ക് കയറ്റാൺ. വീടുമാറുമ്പോ ഹിന്ദിക്കാരൻ ജോലി ചെയ്യുന്ന കെട്ടിടമാണോ എന്നു ചോദിച്ചിട്ടേ ഇനി തീരുമാനിക്കൂ.
on 02 Dec 2005 at 8:49 am 5.S.Chandrasekharan Nair said …
ഹിന്ദിയിൽ മാമാജി എന്നല്ലെ അങ്കിളിനെ പറയുന്നത്
on 02 Dec 2005 at 9:01 am 6.rocksea said …
ഹമ്.. അപ്പോള്‍ കാക്ക വേറേ ഏതെങ്കിലും ഭാഷ ആണോ? ആര്‍ക്കറിയാം..!
സു, ദേവ, ചന്ദ്രശേഖര.. നന്ദി.
on 12 Jan 2006 at 11:56 pm 7.Sreejith K said …
ചിലപ്പോ റോക്സിയെ കണ്ടിട്ട് കാക്ക കാക്ക ചിത്രത്തിലെ സൂര്യയെ പോലെ തൊന്നിക്കാണും. റോക്സി അത്രക്ക് സുന്ദരനാണോ. ങേ ആണോ. ഉവ്വോ ഉവ്വോ.
on 13 Jan 2006 at 12:02 am 8.rocksea said …
ശ്രീജിത്തളിയോ, അളിയനെ സമ്മതിച്ചിരിക്കുന്നൂ! അളിയനുള്ള ഈ ജനറല്‍നോളഡ്ജ് ബാക്കിയുള്ളവര്‍ക്കും കുറച്ചു കിട്ടിയിരുന്നെങ്കില്‍!