rocksea navigation nature photography & insect photomacrography poems on love, nostalgia and whatever.. a photographical journey my experiments with the ocean images from Japan malayalam blog-lokam boologam Genealogy of a Kerala Christian Family web services @ RockSea Networks about rocksea networks and this website Roxy's Resume rocksea & sarah

ചക്കച്ചുളയും കേരളപ്പിറവിയും

Posted by rocksea on 31 Oct 2005 | Tagged as: മലയാളം

തമ്മില്‍ എന്തു ബന്ധം, അല്ലേ?

ഈ ഹൊക്കൈഡോ ദ്വീപില്‍ സപ്പോറൊ  നഗരത്തില്‍ മലയാളികള്‍ ഒന്നോ രണ്ടോ എണ്ണം. അപ്പോള്‍ എനിക്ക് ആഘോഷിക്കാന്‍ കഴിഞ്ഞ മാസം വീട്ടില്‍ പോയപ്പോള്‍ കൊണ്ടുവന്ന ഈ ചക്കച്ചുളകള്‍ വറുത്തത് മാത്രം. മമ്മി സ്നേഹത്തോടെ മഴക്കാലം തുടങ്ങുന്നതിനു മുന്പേ ഉണ്ടാക്കിയതാണ്. ജൂലൈ-ആഗസ്ത് ആകുന്പോളേയ്‍ക്കും ചക്കയുടെ കാലം കഴിയും.

വേറൊരു തമാശ. ഞാന്‍ വീട്ടിലായിരുന്നപ്പോള്‍ (പാലാ) എനിക്ക് ചക്ക വേവിച്ചതു തിന്നാനായി അമ്മാവന്‍ കുമിളിയില്‍ നിന്നും എങ്ങനെയോ ചക്ക ഒപ്പിച്ച് ബസ് കേറ്റി വിടാന്‍ വേലക്കാരന്റെ കൈയ്യില്‍ കൊടുത്തുവിട്ടു. പുള്ളിക്കാരനത് വേറെയേതോ വണ്ടിയില്‍ കയറ്റിവിട്ടു. ചക്ക കാത്തിരുന്ന ഞങ്ങള്‍ അറിഞ്ഞത് മൂന്നാല് ദിവസം കഴിഞ്ഞ് ചക്ക പഴുത്ത് കുമിളിയില്‍ തിരിച്ചെത്തിയെന്ന്!

chakka chula

ചക്കച്ചുളകള്‍ തീരാറായി.. ഈ ഫോട്ടോയില്‍ കാണുന്നത് എപ്പഴേ തീര്‍ന്നു! ഇനി ഒന്നര വര്‍ഷം കാത്തിരിക്കണം, ചക്കയും ചക്കച്ചുളയും ഒക്കെ കാണാനും തിന്നാനും.. അപ്പഴേ എന്റെ ഗവേഷണം തീരുകയുള്ളു.

ഇനി കേരളത്തെക്കുറിച്ച് രണ്ടു വാക്കുകളാകാം..
ജോര്‍ജ് ഇമ്മട്ടിയുടെ “കുട്ടികളുടെ കേരളചരിത്രത്തില്‍” പറയുന്നതിങ്ങനെ..

കേരളം എന്ന പേര് എങ്ങനെ ഉണ്ടായി?
കേരം (തെങ്ങ്) ധാരാളം ഉള്ളതുകൊണ്ട് അതില്‍ നിന്നാണ് ‘കേരളം’ എന്ന വാക്ക് ഉണ്ടായതെന്ന് ഒരഭിപ്രായമുണ്ട്. പക്ഷെ ‘കേരം’ എന്നത് ‘ചേരം’ എന്ന വാക്കിന്റെ കര്‍ണാടക ഉച്ചാരണമാണെന്നാണ് ഡോക്ടര്‍ ഗുണ്ടര്‍ട്ട് എന്ന ജര്‍മന്‍ പണ്ഡിതന്‍ പറയുന്നത്.

ഗോകര്‍ണം മുതല്‍ കന്യാകുമാരി വരെ നീണ്ടു കിടക്കുന്ന ഭൂപ്രദേശത്തിന് പണ്ടുണ്ടായിരുന്ന ‘ചേരം’ എന്ന പേര് പിന്നീട് കേരളം എന്നായിമാറിയതാണെന്ന് പല പണ്ഡിതന്മാരും സമര്‍ഥിക്കുന്നു. ‘

ചേര്‍’ എന്ന പദത്തിന് ‘കൂടിച്ചേര്‍ന്ന’ എന്നര്‍ഥവുമുണ്ട്. ‘അളം’ എന്നാല്‍ സ്ഥലം എന്നാണര്‍ഥം. ‘ചേരളം’ എന്നതിന് കൂടിച്ചേര്‍ന്ന ഭൂഭാഗം എന്ന് അര്‍ഥം കല്പിക്കാമല്ലോ. ചേരളം കാലക്രമേണ സംസ്ക്രതത്തിന്റെ സ്വാധീനത്താല് കേരളം എന്നായി മാറിയതാകാം.

കേരളം പണ്ട് ‘മലബാര്‍’ എന്നും അറിയപ്പെട്ടിരുന്നു. ‘മലകളുടെ നാട്’ എന്നാര്‍ഥമുള്ള മലനാട് എന്ന വാക്കിനെ അനുസ്മരിപ്പിക്കുന്നുണ്ട് മലബാര്‍.

പുസ്തകം ലഘുവും വായിച്ചിരിക്കാവുന്നാതുമാണ്. ഞാന്‍ പണ്ട് തീവണ്ടിയില്‍ സഞ്ചരിച്ചപ്പോള്‍ വെറും പത്ത് രൂപ കൊടുത്ത് വാങ്ങിയതാണ്. പേജുകള്‍ നൂറ്റിമുപ്പത്.

ചേര രാജാക്കന്മാര്‍ ഭരിച്ചിരുന്നതിനാലല്ലേ ‘ചേരം’ എന്ന പേര് കിട്ടിയതും?

ചക്കച്ചുളകളുടെ ഓര്‍മ്മയ്‍ക്ക്, കേരളപ്പിറവിയ്‍ക്ക്..

റോക്സി

 

This blog is in Malayalam language. To view, please install Malayalam Unicode font AnjaliOldLipi and set it as preferred font for Malayalam in |Tools| -> |Internet Options| -> |Fonts| and set the encoding to unicode (utf-8).

 

p.s. എങ്ങനെയുണ്ടായിരുന്നൂ നിങ്ങളുടെ കേരളപ്പിറവി??

ഇത് പുല്ലൂരാന്റെ ബ്ലോഗില്‍ നിന്നും കിട്ടിയത്:

കേരളം കേരളമായത്” (pdf) എന്ന ഒരു ലേഖനം. ഈ ലേഖനം സെപ്‍റ്റംബര്‍ മാസത്തിലെ “മലയാളം” വാരികയില്‍ പ്രസിദ്ധീകരിച്ചതാണ്‌. ലേഖകന്റെ പേര്‌ കെ ടി രവിവര്‍മ്മ.

Social Bookmarks & Print & Share:
  • StumbleUpon
  • Google
  • TwitThis
  • Digg
  • del.icio.us
  • Facebook
  • Live
  • Technorati
  • Slashdot
  • Blogosphere News
  • YahooMyWeb
  • Spurl
  • Furl
  • Sphinn
  • Mixx
  • Reddit
  • IndiaGram
  • IndianPad
  • Print this article!
  • E-mail this story to a friend!

Related posts

15 Responses to “ചക്കച്ചുളയും കേരളപ്പിറവിയും”

  1. on 31 Oct 2005 at 8:42 pm 1.krishna kumar said …

    krishna kumar MonsterID Icon

    kollam koottukara,kollaam.it’s really nice.

    [Reply]

  2. on 31 Oct 2005 at 8:50 pm 2.ബെന്നി said …

    ബെന്നി MonsterID Icon

    ചക്കച്ചുളയെയും കേരളപ്പിറവിയെയും ബന്ധിപ്പിച്ചെഴുതിയ ഈ കുറിപ്പ് രസമുള്ളൊരു വായനയായി. തെളിമയുള്ള വാക്കുകളും വാക്യഘടനയും. ഇക്കണക്കിന് പോയാല്‍ ചിലപ്പോള്‍ മലയാളമങ്ങ് കേറി പുഷ്പിച്ചേക്കും. യൂണിക്കോഡിന് നന്ദി, വരമൊഴിക്ക് നന്ദി, പിന്നെ റോക്സിക്കും നന്ദി.

    സസ്നേഹം
    ബെന്നി

    [Reply]

  3. on 31 Oct 2005 at 9:19 pm 3.Su said …

    Su MonsterID Icon

    ഒക്കെ തീർന്നോ? കൃഷ്ണകുമാറിനേം ബെന്നിയേം കണ്ടപ്പോൾ തന്നെ എനിക്കു മനസ്സിലായി, ചക്കച്ചുള കിട്ടാൻ പോകുന്നില്ല എന്ന്. സാരമില്ല.

    പിന്നെ കേരളപ്പിറവി ആശംസകൾ. ദീപാവലി ആശംസകളും റംസാൻ ആശംസകളും ഒപ്പം.:)

    കേരളം ഉണ്ടായി. നമ്മളും ഉണ്ടായി. ഇനി കേരളത്തേം മലയാളത്തിനേം സ്നേഹിക്കുക .:)

    [Reply]

  4. on 31 Oct 2005 at 10:53 pm 4.പെരിങ്ങോടൻ said …

    പെരിങ്ങോടൻ MonsterID Icon

    ഏതോ ചില കടലുകൾക്കപ്പുറത്ത്, ഒരു നാടു് പുതുവസ്ത്രമണിഞ്ഞിരിക്കുന്നു. അന്യമായേതോ തുരുത്തുകളിൽ അവളുടെ മക്കൾ അവളെ ഓർത്തു് വ്യഥപൂണ്ടിരിക്കുന്നു. ഏതാനും ചില വരികൾ കൊണ്ട് അറ്റുപോയേക്കാവുന്ന പൊക്കിൾ കൊടികൾ ചിലർ വരിഞ്ഞു് കെട്ടുന്നു. ഇതാ മലയാളത്തെ സ്നേഹിക്കുന്ന മറ്റൊരു റോക്സി കൂടി…

    [Reply]

  5. on 01 Nov 2005 at 12:34 am 5.viswam വിശ്വം said …

    viswam വിശ്വം MonsterID Icon

    പ്രിയ റോൿസീ!

    വന്ദനം!

    ഇനിയും വായിക്കാൻ ഉറ്റു നോക്കിക്കൊണ്ടിരിക്കുന്നു!
    സ്വപ്നം,
    ആശ,
    പ്രതീക്ഷ,
    കാത്തിരിപ്പ്,
    അക്ഷമ!

    [Reply]

  6. on 01 Nov 2005 at 4:22 am 6.pullUraan said …

    pullUraan MonsterID Icon

    സ്വാഗതം കൂട്ടുകാര…

    വായിച്ചു.. ഇഷ്ടപ്പെട്ടു.. ഇനിയും നല്ല വായന ഇവിടെ നിന്നു പ്രതീക്ഷിക്കുന്നു…

    ചക്കച്ചുള വറുത്തതിന്റെ ഫോട്ടോ എടുത്തു വെയ്ക്കാന്‍ തോന്നിയതു നന്നായി… കാണാനെങ്കിലും സാധിച്ചു…

    ആശംസകളോടെ…

    [Reply]

  7. on 01 Nov 2005 at 12:28 pm 7.Thulasi said …

    Thulasi MonsterID Icon

    ചോര തിളക്കുന്നുണ്ടൊ ആർക്കെങ്ങിലും എന്ന്‌ ഓ എൻ വി ചോദിക്കുന്നു കേരള പിറവി ദിനത്തിൽ,ആരാപ്പോ ഈ മലയാളം ബ്ലോഗുകളെപറ്റി മാഷോടു ഒന്നു പറയുക ?

    [Reply]

  8. on 01 Nov 2005 at 3:49 pm 8.പാപ്പാൻ said …

    പാപ്പാൻ MonsterID Icon

    മാഷേ, “സപ്പോറോ” ന്നു വച്ചാൽ ഒരുതരം ബിയറല്ലേ? :)

    [Reply]

  9. on 01 Nov 2005 at 4:21 pm 9.rocksea said …

    rocksea MonsterID Icon

    കൊച്ചിക്ലബിലെ കൃഷ്ണകുമാറെ, നന്ദിയുണ്ട്.

    ബെന്നി, മലയാളം പുഷ്പിക്കണമെങ്കില്‍ ചക്കച്ചുളയും വേണമെന്ന് മനസിലായല്ലോ.

    സു, ചക്കച്ചുള എല്ലാം തിന്നിട്ട് വെടി പറയുന്നോ?? ബെന്നിയും കൃഷ്ണകുമാറും ചക്കച്ചുളയെക്കുറിച്ച് പരാമര്‍ശിച്ചു പോലുമില്ല ;) ചുമ്മാ. അതേയതേ, ആശംസകളുടെ കാലമാണിത്.. എല്ലാവര്‍ക്കും ആശംസകള്‍.

    പെരിങ്ങോടാ, നമുക്കൊരുമിച്ചാ പൊക്കിള്‍കൊടികള്‍ വരിഞ്ഞുകെട്ടാം.

    വിശ്വം, ഇനിയും എഴുതാം.. നമ്മളൊക്കെ എഴുതിയില്ലെങ്കില്‍ ആരെഴുതും ഈ ബൂലോഗത്ത്?

    പുല്ലൂരാനെ, ഫോട്ടൊ കണ്ട് വെള്ളമിറക്കി, അല്ലേ. അടുത്ത പ്രാവശ്യം ഞാന്‍ അങ്ങോട്ട് അയച്ചു തരാം.

    തുളസി, നമുക്കീ ചോരയൊക്കെ ചൂടാക്കിയങ്ങെറങ്ങിയാലൊ?

    പാപ്പാനേയ്, ആ ബിയര്‍ ഇവിടെ ഉണ്ടാക്കുന്നതാ.. അടിച്ചു പൂസായോ? പാപ്പാന്‍ ബിയര്‍ അടിച്ചാല്‍ ആനയുടെ ഗതിയെന്തായിരിക്കും!

    [Reply]

  10. on 01 Nov 2005 at 4:47 pm 10.കലേഷ് said …

    കലേഷ് MonsterID Icon

    പ്രിയ റോക്സി,
    മലയാള യുണീകോഡ് കൂട്ടായ്മയിലേക്ക് സുസ്വാഗതം!
    നന്നാ‍യിട്ടുണ്ട് തുടക്കം!
    മറ്റെല്ലാരെയും പോലെ ഞാനും റോക്സിയിൽ നിന്നും ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു.
    കേരളപ്പിറവി ദിനാശംസകളോടൊപ്പം ദീപാവലി ആശംസകളും..
    വീണ്ടും എഴുതണം.
    സസ്നേഹം
    കലേഷ്

    [Reply]

  11. on 01 Nov 2005 at 6:31 pm 11.visalamanskan said …

    visalamanskan MonsterID Icon

    പ്രിയ റോക്ക്‌ സീ..!
    സ്മാർട്ട്‌ പോസ്റ്റിങ്ങ്‌.
    ചക്ക വറുത്തത്‌ പ്രത്യേകിച്ച്‌ ഇഷ്ടായി.

    [Reply]

  12. on 02 Nov 2005 at 6:52 pm 12.Thulasi said …

    Thulasi MonsterID Icon

    rocksea,which font you are using man?

    [Reply]

  13. on 02 Nov 2005 at 7:01 pm 13.rocksea said …

    rocksea MonsterID Icon

    തുളസി, wow i was going to comment on your blog and i got your comment! എന്തൊരു മനപ്പൊരുത്തം. njan Baraha editor (multilingual editor) -nte default font upayogikkunnu. then i convert it to unicode and just post. enthe? ഹേയ് ഞാന്‍ തുളസിയുടെ ബ്ളോഗില്‍ കമന്റ് ചെയ്യാന്‍ തുടങ്ങി, പക്ഷെ അക്കൌണ്ടില്ലാത്ത കാരണം പറ്റിയില്ലാ?!!

    [Reply]

  14. on 04 Nov 2005 at 10:03 pm 14.achinthya said …

    achinthya MonsterID Icon

    ചക്കച്ചൊള തീറ്ന്ന്വോ? ആ ദേവരാഗത്തിൽ ആരും പറിക്കാത്ത കുറേ ചക്ക ശോകരാഗായി ഇരിക്കണ കണ്ടൂല്ലോ കൂട്ടരേ…പൊക്കത്തിൽ ഇരിക്കണതല്ലീതോണ്ട്‌ ചക്ക ആർ‍ക്കും പറിക്കാം,റോക്സികുമാരാ

    [Reply]

  15. on 13 Mar 2007 at 6:28 pm 15.sarah said …

    sarah MonsterID Icon

    റോക്സി ചേട്ടാ
    I really like this dear. I feel a bit out of place and slightly weird having to comment in english here…i don’t want to show my helplessness by trying out malayalam either…err.
    You are not too far away from eating ചക്കാച്ചുളാ again! I have saved ‘കേരളം കേരലമായത്’. Will be reading it soon and hoping to finish soon too. :D

    [Reply]

Trackback This Post | Subscribe to the comments through RSS Feed

Leave a Reply