rocksea navigation nature photography & insect photomacrography poems on love, nostalgia and whatever.. a photographical journey my experiments with the ocean images from Japan malayalam blog-lokam boologam Genealogy of a Kerala Christian Family web services @ RockSea Networks about rocksea networks and this website Roxy's Resume rocksea & sarah

Archive for November, 2005

മോനേ ദേ, കാക്ക കാക്ക

Posted by rocksea on 29 Nov 2005 | Tagged as: മലയാളം

കഴിഞ്ഞദിവസം ഇവിടെ സപ്പോറോ ഇന്ത്യന്‍-മഹാസമ്മേളനം (പത്തു-പതിമൂന്നു പേരേ ഉള്ളൂ, ഒരു പാര്‍ട്ടി) നടക്കുന്പോഴാണ്.

നോര്‍ത്തിന്ത്യാക്കാരിയായ ആരതിചേച്ചി ഒക്കത്ത് കുഞ്ഞിനേയും വെച്ചോണ്ട് അടുത്തു വന്ന് എന്നെ ചൂണ്ടിക്കാണിച്ച് “കാക്ക കാക്ക!” എന്ന്!! ഞാന്‍ ഒരു നിമിഷം ബ്ളിങ്കിപ്പോയി!

നാട്ടില്‍ കൊച്ചുപിള്ളേരെ രസിപ്പിക്കാന്‍ കാക്കയെ കാണിച്ച് കാക്ക കാക്ക എന്നു പറയുന്നത് കണ്ടിട്ടുണ്ട്.. ഇനി.. എന്നെ കണ്ടിട്ട് അത് പോലെയിരിക്കുന്നതു കൊണ്ടാണോ?? അതോ പാറ ചിരട്ടയിലൊരച്ചപോലുള്ള എന്റെ സ്വരം കേട്ടിട്ടാണോ? ഏതായാലും കൊച്ചല്ലേ അതിന്റെ കരച്ചിലു മാറ്റാമെന്നു വിചാരിച്ച് ക്രാ..ക്രാ.. എന്നു എന്നു‍ ഒച്ചയുണ്ടാക്കാന്‍ തുടങ്ങിയതാണ് (ക്രാ..ക്രാ.. കേട്ട് കരച്ചിലിന്റെ വോള്യം കൂടുമോ എന്ന ഭയം മറ്റൊരു വശത്ത്). പെട്ടെന്നാണ് സ്ഥലകാലബോധം വന്നതും ഇതു മലയാളമല്ല നോര്‍ത്തിന്ത്യയിലെ മറ്റേതോ ഭാഷയാണെന്നും. അറിയാവുന്ന ഹിന്ദിയില്‍ ധൈര്യം സംഭരിച്ചു ചോദിച്ചു, “യെ കാക്ക കാക്ക ക്യാ ഹെ? കാക്ക കാക്ക?”

ആരതിചേച്ചി പറഞ്ഞപ്പോഴാണ് ഗുട്ടന്‍സ് പിടികിട്ടിയത്.. ഹിന്ദിയില്‍ കാക്ക എന്നു പറഞ്ഞാല്‍ ‘അങ്കിള്‍’ ആണുപോലും! പാവം ഞാന്‍! ക്രാ..ക്രാ..

This blog is in Malayalam language. Any reading problems? Check here.

Social Bookmarks & Print & Share:
  • StumbleUpon
  • Google
  • TwitThis
  • Digg
  • del.icio.us
  • Facebook
  • Live
  • Technorati
  • Slashdot
  • Blogosphere News
  • YahooMyWeb
  • Spurl
  • Furl
  • Sphinn
  • Mixx
  • Reddit
  • IndiaGram
  • IndianPad
  • Print this article!
  • E-mail this story to a friend!

Related posts

കോഴിയുടെ പര്യായം

Posted by rocksea on 17 Nov 2005 | Tagged as: മലയാളം

എന്തെന്ന് ആദ്യം എനിക്കും അറിയില്ലായിരുന്നു. അതറിയാഞ്ഞത് അത്ര കുറവാണെന്നും തോന്നുന്നില്ല. എന്നാല്‍, മലയാളഭൂമിയില്‍ ജനിച്ച് വളര്‍ന്നവര്‍ക്ക് പലര്‍ക്കും മലയാളം ചൊവ്വെ പറയാനും എഴുതാനും അറിയില്ലെന്ന് കാണുന്പോള്‍ നോവുന്നു.

പല കൂട്ടരുണ്ടിതില്‍. ഒരു കൂട്ടര്‍ ഇംഗ്ളീഷ് മീഡിയത്തില്‍ പഠിച്ച്, മലയാളം മറന്നുപോകുന്നവര്‍. ഞാന്‍ പ്ലസ്‍ടു-വിന് പഠിച്ചപ്പോള്‍ ഏകദേശം ഇങ്ങനെയൊരു അന്തരീക്ഷമായിരുന്നു. കൂട്ടുകാരില്‍, ചെറിയ ക്ളാസ് മുതല്‍ക്കേ ഹിന്ദി ഐച്ഛികവിഷയമായി എടുത്തവര്‍ ധാരാളം. അവര്‍ക്ക് മലയാളം പഠിക്കാനേയില്ല. പലര്‍ക്കും മലയാളം നേരാംവണ്ണം എഴുതാനും വയിക്കാനും അറിയില്ലെന്നു കണ്ടപ്പോള്‍ അത്ഭുതം തോന്നിപ്പോയി. ഇവിടെ കാരണക്കാര്‍ ആര്? സ്കൂള്‍? മറ്റൊരു കൂട്ടര്‍ വിദേശത്ത് ജനിച്ചു വളരുന്നവര്‍. കേരളത്തില്‍ ജീവിച്ചിട്ടില്ലെങ്കിലും ചിലര്‍ വളരെ നന്നായി മലയാളം എഴുതുകയും വായിക്കുകയും ചെയ്യുന്നു എന്നാല്‍ മറ്റു ചിലര്‍ക്ക് മലയാളം ഏഴയലോക്കത്തു കൂടി പോയിട്ടില്ല. ഇവിടെ കാരണക്കാര്‍ ആര്? മാതാപിതാക്കള്‍? എന്റെ സഹവാസി (സഹമുറിയന്‍) ഇതില്‍ നിന്നൊക്കെ വ്യത്യസ്തനാണ്. (അവനിത് വായിക്കാന്‍ പോകുന്നില്ല എന്നു കരുതുന്നു ;) ). കക്ഷി മലയാളം മീഡിയത്തിലൊക്കെ പഠിച്ചയാളാണ്. പക്ഷെ ഗവേഷണവും എല്ലാം കഴിഞ്ഞപ്പോള്‍ മലയാളമങ്ങ് താനേ വിട്ടുപോയി. ഇപ്പോള്‍ പല വാക്കുകളും അന്യമാണ്. എന്നാലും ‘അജഗജാന്തരം’ എന്നൊക്കെ പറഞ്ഞുകളയും ആശാന്‍! അപ്പോള്‍ ഞാന്‍ നിലനില്പിന് ‘ചക്ഷുശ്രവണഗളസ്തമാം ദര്‍ദ്ദുരം’ എന്നൊക്കെ പറയേണ്ടി വരും, അവന്റെ നാവടക്കാന്‍.

അപ്പോള്‍ കോഴിയുടെ പര്യായത്തിലേയ്‍ക്ക് തിരിച്ചു വരട്ടെ. ഈയിടെ നാട്ടിലായിരുന്നപ്പോള്‍ സംഭവിച്ചത്. എന്റെ പ്രിയപ്പെട്ട കസിന് പതിനൊന്നാം ക്ളാസിലെ ഓണപ്പരീക്ഷ ആയിരുന്നു. ഞാന്‍ വന്നതറിഞ്ഞ് എന്നെ ഫോണ്‍ വിളിച്ചതാണ്. “എടീ, നാളെ നിനക്കെന്തിന്റെ പരീക്ഷയാ??” “ഇകോണോമിക്സ്”. ഞാന്‍ ചുമ്മാ ചോദിച്ചു: “എടീ ഇകോണോമിക്സിന്റെ മലയാളം എന്താ??” പെട്ടെന്നു കിട്ടി മറുപടി: “ചരിത്രം”. “ചരിത്രം???!!!!!!!!!!” ഞങ്ങളെല്ലാരും കൂടെ പിന്നെയവളെ കൊന്നുവിട്ടില്ലേ! അബദ്ധം പറ്റിയതാണ്, എന്നാലും പിന്നെ ഞാന്‍ അവളെ വെറുതെ വിട്ടില്ല, എപ്പോഴും ഓരൊ പര്യായവും നാനാര്‍ത്ഥവും വിപരീതവും ഒക്കെ അന്പെയ്യാന്‍ തുടങ്ങി. അങ്ങനെയെത്തിയതാണ് കോഴിയില്‍. ചോദിച്ചു വന്നപ്പോള്‍ ആര്‍ക്കും അറിയില്ല. മറ്റൊരു കസിന്റെ ഭാര്യ മലയാളം അദ്ധ്യാപികയാണ്, പുള്ളിക്കാരിക്കും അറിയില്ല. അവസാനം ഭൌതികശാസ്ത്രം അദ്ധ്യാപികയായ അമ്മായി(ആന്റി)യുടെ അടുത്തു നിന്നാണ് ഒരു പര്യായം കിട്ടിയത്.

മലയാളം-ഇംഗ്ളീഷ് നിഘണ്ടു സോഫ്‍റ്റ്‍വെയര്‍ ഉണ്ടോ ഡൌണ്‍ലോഡ് ചെയ്യാന്‍ എവിടെയെങ്കിലും? ഓണ്‍ലൈന്‍ നിഘണ്ടു കണ്ടിട്ടൂണ്ട്, അതല്ല (അതത്ര പോര താനും). കഴിഞ്ഞ സെപ്തംബറില്‍ ഞാന്‍ രവി ഡി.സി. (ഡി.സി.ബുക്സ്) യോട് ഇക്കാര്യം സംസാരിച്ചിരുന്നു. മലയാളം പഠിക്കാനും ഉപയോഗിക്കാനും വാക്‍സന്പത്ത് വര്‍ദ്ധിപ്പിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് അതുപോലൊരു സോഫ്‍റ്റ്‍വെയര്‍ നന്നായിരിക്കുമെന്ന് ഞാന്‍ പറഞ്ഞു. മേശപ്പുറത്തിരുന്ന ലാപ്‍ടോപ്പ് എന്റെ നേരേ നീക്കിയിട്ട് ദേ നോക്ക് എന്നു ആശാന്‍ പറഞ്ഞു. നോക്കിയപ്പോള്‍ പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങളൊക്കെ അതില്‍ ഞാന്‍ കണ്ടു. അതെ, ഞാന്‍ വിചാരിച്ചിരുന്ന തരം ഒരു സോഫ്‍റ്റ്‍വെയര്‍ തന്നെ. ഏകദേശം പൂര്‍ത്തിയായി വരുന്നു, സെക്യൂരിറ്റിയാണ് ഇപ്പോള്‍ അവരുടെ പ്രശ്നം, ആരും ചുമ്മാ കോപ്പി ചെയ്തും ഡൌണ്‍ലോഡ് ചെയ്തും കൊണ്ടൂപോകരുത്. അപ്പോള്‍ മനസ്സിലായി ഇതു ഫ്രീ അല്ല, കാശുമുടക്കുള്ള ഏര്‍പ്പാടാണെന്ന്. ഞാന്‍ പറഞ്ഞു, ഞങ്ങളിത് ഇറക്കുകയാണെങ്കില്‍ എല്ലാവര്‍ക്കും ഫ്രീ ആയിരിക്കും. എങ്കിലും, ലാഭം മുന്നില്‍ കണ്ടാണെങ്കിലും ഡി.സി.ബുക്സിന്റെ സംരംഭങ്ങള്‍ പ്രശംസനീയം!! മലയാളത്തെ ഇത്രയധികം പരിപോഷിച്ച വേറേ പ്രസാധകരില്ല. സോഫ്‍റ്റ്‍വെയര്‍ ഇറക്ക്, ഞാന്‍ ക്രാക്ക് ചെയ്തോളാമെന്നും തമാശയ്‍ക്ക് പറഞ്ഞാണ് അവിടുന്നിറങ്ങിയത്. മറ്റൊരു മലയാളം-ഇംഗ്ളീഷ് നിഘണ്ടു സോഫ്‍റ്റ്‍വെയര്‍ വിപണിയില്‍ കണ്ടു, മനോരമ ഇറക്കിയ ‘പദാര്‍ത്ഥം’. ആരെങ്കിലും പരീക്ഷിച്ചു നോക്കിയിട്ടുണ്ടൊ? ഇങ്ങനെയൊരു സംരംഭത്തിന് ആരെങ്കിലും തുനിഞ്ഞിറങ്ങുന്നുണ്ടെങ്കില്‍ ഞാനും ആവും വിധം സഹായിക്കാം.

ഏതായാലും മലയാളം പറയാനും വായിക്കാനും അറിയാവുന്ന ഒരാളെ മാത്രമെ വിവാഹം ചെയ്യുകയുള്ളൂവെന്ന് ഞാന്‍ കരുതിയിരിക്കുകയാണ്.. എനിക്കു മലയാളത്തില്‍ പ്രേമിച്ചാലേ പ്രേമം വരൂ..

അപ്പോള്‍ കോഴിയുടെ പര്യായം?? ആരോടെങ്കിലും ചോദിച്ചുനോക്കൂ.. കിട്ടിയില്ലെങ്കില്‍ ഞാന്‍ പറഞ്ഞുതരാം. ഇപ്പോ അത്യാവശ്യമൊന്നുമില്ലല്ലൊ!

This blog is in Malayalam language. Any reading problems? Check here.

Social Bookmarks & Print & Share:
  • StumbleUpon
  • Google
  • TwitThis
  • Digg
  • del.icio.us
  • Facebook
  • Live
  • Technorati
  • Slashdot
  • Blogosphere News
  • YahooMyWeb
  • Spurl
  • Furl
  • Sphinn
  • Mixx
  • Reddit
  • IndiaGram
  • IndianPad
  • Print this article!
  • E-mail this story to a friend!

Related posts

ഒരു മുസാണ്ടയും കുറെ ജോനകനുറുമ്പുകളും

Posted by rocksea on 11 Nov 2005 | Tagged as: photography, prakriti, മലയാളം

oru mosandayum kure jonakan-urumbukalum

ഈയിടെ എടുത്ത മറ്റ് പ്രകൃതി ചിത്രങ്ങള്‍.

Social Bookmarks & Print & Share:
  • StumbleUpon
  • Google
  • TwitThis
  • Digg
  • del.icio.us
  • Facebook
  • Live
  • Technorati
  • Slashdot
  • Blogosphere News
  • YahooMyWeb
  • Spurl
  • Furl
  • Sphinn
  • Mixx
  • Reddit
  • IndiaGram
  • IndianPad
  • Print this article!
  • E-mail this story to a friend!

Related posts

അര്‍ദ്ധരാത്രി പതിനൊന്നു മണി

Posted by rocksea on 11 Nov 2005 | Tagged as: മലയാളം

പണ്ട് പള്ളിക്കൂടത്തില്‍ പോയിരുന്നപ്പോള്‍ കൂട്ടുകാരുമൊത്തുണ്ടാക്കിയ ഓരോ തമാശകള്‍. ഓരോ കൂട്ടത്തിലുമുള്ള അസംബന്ധങ്ങളുടെ എണ്ണം കൊടുത്തിട്ടുണ്ട്.

[ഒരു കറുത്തവാവു‍ ദിവസം. അര്‍ദ്ധരാത്രി പതിനൊന്നു മണി. ചന്ദ്രന്‍ കുതിച്ചുയരുന്നു.] (2) [എവിടെത്തിരിഞ്ഞു നോക്കിയാലും കാട്ടാനകളുടെ അലര്‍ച്ചയും സിംഹങ്ങളുടെ ഗര്‍ജ്ജനവും കേള്‍ക്കാം.] (2) [അങ്ങനെ എങ്ങും നിശ്ശബ്ദമായിരിക്കുന്ന സമയം!..] (1) [ആ പെരുമഴയത്ത് പൊടി പറത്തിക്കൊണ്ട് വെളുത്ത പെയിന്റടിച്ച ഒരു കറുത്ത അംബാസഡര്‍ കാര്‍ പാഞ്ഞുവന്നു. അതില്‍ നിന്നും അശ്വാരൂഢരായ നാലു‍ ചെറുപ്പക്കാര്‍ പഞ്ചപാണ്ഡവന്‍മാരെപ്പോലെ ചാടിയിറങ്ങി.] (5) [അവര്‍ നോക്കിയപ്പോള്‍ എങ്ങും അന്ധകാരം! അന്ധകാരത്തില്‍ ചവിട്ടാതെ കവച്ചുവെച്ചുകൊണ്ടവര്‍ നടന്നു. ] (1) [പെട്ടെന്നൊരു വെടി പൊട്ടി. ഠേ! ഠേ! ഠേ! കട്ടപിടിച്ച രക്തം ചീറിയൊഴുകുന്നു..] (2) വളവുതിരിഞ്ഞെന്റെ നേരേ വന്ന രണ്ടാമത്തെ വെടിയുണ്ട കൈകൊണ്ടു പിടിച്ചമര്‍ത്തി പിഴിഞ്ഞു. കൈയില്‍ പറ്റിയ പൊടി കഴുകാനായി അടുത്തുള്ള അരുവിയിലേയ്‍ക്കു നടന്നു. [ഞാന്‍ നോക്കിനില്‍ക്കേ ആ അരുവിയില്‍ നിന്നും ഒരു വനദേവത ഉയര്‍ന്നു വന്നു! അവളുടെ വെളുവെളുത്ത പല്ലുകളില്‍ തട്ടിവന്ന സൂര്യരശ്മികള്‍ എന്നെ അന്ധനാക്കി..] (2)

****

[പ്രഭാതം പൊട്ടിവിടരുന്ന ശബ്ദം കേട്ടാണ് അടുത്ത ദിവസം ഉച്ചയായപ്പോള്‍ എഴുന്നേറ്റത്.] (2) [കണ്ണു തുറന്നുനോക്കിയപ്പോള്‍.. അവള്‍ (ആര്, നമ്മുടെ വനദേവത) സ്വയം ആത്മഹത്യ ചെയ്യുന്ന കാഴ്ചയാണ് കണ്ടത്.] (1) ഓമനേ.. അതൊരലര്‍ച്ചയായിരുന്നു.
അകലെയപ്പോള്‍ ഒരു രാപ്പാടി വാലുപൊക്കി കാഷ്ഠിക്കുകയായിരുന്നു…

This blog is in Malayalam language. Any reading problems? Check here.

Social Bookmarks & Print & Share:
  • StumbleUpon
  • Google
  • TwitThis
  • Digg
  • del.icio.us
  • Facebook
  • Live
  • Technorati
  • Slashdot
  • Blogosphere News
  • YahooMyWeb
  • Spurl
  • Furl
  • Sphinn
  • Mixx
  • Reddit
  • IndiaGram
  • IndianPad
  • Print this article!
  • E-mail this story to a friend!

Related posts

ഓണത്തുമ്പികള്‍

Posted by rocksea on 06 Nov 2005 | Tagged as: photography, prakriti, മലയാളം

കേരളത്തിലെ പക്ഷികളുടെ നല്ല പടങ്ങള്‍ ഇനി എന്റെ കൈയ്യില്‍ ഇല്ല. ഇനിയും എടുക്കണമെങ്കില്‍ ഒന്നര വര്‍ഷം കഴിഞ്ഞ് വീട്ടില്‍ പോകുമ്പോള്‍ വേണം. അതിനാല്‍ കേരളത്തിന്റെ തനിമയും മണവുമൊക്കെ ചുരത്തുന്ന മറ്റു ചില ചിത്രങ്ങളാകാം, എന്തെ?

ഇതാണ് ഓണത്തുമ്പി. ഓണക്കാലത്ത് (സെപ്തംബര്‍ - ഡിസംബര്‍) ആണ് ഇവയെ പ്രധാനമായി കണ്ടുവരുന്നത്. ചിലപ്പോഴൊക്കെ ഇവ കൂട്ടമായി ഉയര്‍ന്നുപറന്ന് കാറ്റുകൊണ്ട് നില്‍ക്കുന്നത് കാണാം, അവസാനത്തെ ചിത്രത്തില്‍ കാണുന്നതു പോലെ. വളരെ മനോഹരമാണ് ഇവയെ കാണാന്‍. ആണ്‍തുമ്പിയുടെയും പെണ്‍തുമ്പിയുടെയും ചിറകുകള്‍ വ്യത്യസ്തമാണ്. പെണ്‍തുമ്പിയുടെ ചിറകില്‍ കറുപ്പു നിറം കൂടുതലും ആണ്‍തുമ്പിക്ക് കറുപ്പു നിറം കുറവുമാണ്.

ഓണത്തുമ്പി | Rhyothemis variegata variegata male|  ആണ്‍തുമ്പി

Onathumbi. Rhyothemis variegata variegata. male.

 

| Rhyothemis variegata variegata female| പെണ്‍തുമ്പി

Rhyothemis variegata variegata. female

 

ഓണത്തുമ്പികള്‍ ഉയരത്തില്‍ വട്ടമിട്ടു പറക്കുന്നു.

onathumbi

 

 

ഇവിടെ കാണിക്കുന്ന ചിത്രങ്ങളെല്ലാം എന്റെ വീട്ടുവളപ്പില്‍ നിന്നും എടുത്തിട്ടുള്ളവയാണ്. ഒന്നു സൂക്ഷിച്ചുനോക്കൂ, നിങ്ങളുടെ പറന്പിലും ഇവയെയൊക്കെ കാണാം. പ്രകൃതിയെ കൂടുതല്‍ അറിയുന്പോള്‍ കൂടുതല്‍ സ്നേഹം തോന്നും. അറിയാതിരുന്നാലോ, അതു സ്വയം അറിയാതിരിക്കുന്നതിനു തുല്യമാണ്. അടുത്തിടപെഴുകുന്പോളുള്ള സുഖം വേറേയൊന്നില്‍ നിന്നും കിട്ടില്ല. ഞാനും പ്രകൃതിയും ഉണ്‍മയും എല്ലാം ഒന്നുതന്നെ എന്ന സത്യത്തിലേയ്‍ക്ക് അതു‍ നിങ്ങളെ എത്തിക്കും.

ഈയിടെ എടുത്ത മറ്റ് പ്രകൃതി ചിത്രങ്ങള്‍.

This blog is in Malayalam language. To view, please install Malayalam Unicode font AnjaliOldLipi and set it as preferred font for Malayalam in |Tools| -> |Internet Options| -> |Fonts| and set the encoding to unicode (utf-8).

Social Bookmarks & Print & Share:
  • StumbleUpon
  • Google
  • TwitThis
  • Digg
  • del.icio.us
  • Facebook
  • Live